അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, September 25, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: 70 ശ​ത​മാ​ന​ത്തി​ലോ അ​തി​ല്‍ കൂ​ടു​ത​ലോ തീ​വ്ര ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന വ​രെ സം​ര​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ളി​ലെ വി​ധ​വ​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 35000 രൂ​പ അ​നു​വ​ദി​ക്കു​ന്ന സ്വാ​ശ്ര​യ പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ള്‍ 30 ന് ​മു​മ്പ് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ്, വി​റ്റി​സി കോ​മ്പൗ​ണ്ട്, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം12 എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 04712343241.
തി​രു​വ​ന​ന്ത​പു​രം: 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ 10, 12 ക്ലാ​സു​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും, എ​പ്ല​സ്,എ1 ​ല​ഭി​ച്ച വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് ടോ​പ് സ്കോ​റ​ര്‍ ഗ്രാ​ൻ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഒ​ക്ടോ​ബ​ര്‍ 10ന് ​മു​മ്പാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 04712472748.
തി​രു​വ​ന​ന്ത​പു​രം: 2020 ല്‍ ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, വി​വി​ധ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ മി​ക​ച്ച രീ​തീ​യി​ല്‍ പാ​സാ​യ​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കു​ന്ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ വി​ജ​യാ​മൃ​തം പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോം, ​സ​മ്മാ​ന​ത്തു​ക അ​ട​ക്ക​മു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ww w.sj dkerala.gov.in എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 30ന് ​മു​ന്‍​പ് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ ക്ഷ​യോ​ടൊ​പ്പം സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പും ന​ല്‍​ക​ണം. ഫോ​ൺ: 04712343241.
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ലും മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പി​ന്തു​ണ​യ്ക്കു​ന്ന എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, എ​സ്പി​സി​ക​ള്‍​ക്ക് സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് സ​ഹ​ചാ​രി പ​ദ്ധ​തി പ്ര​കാ​രം ന​ല്‍​കു​ന്ന പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള സ്ഥാ​പ​ന യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പ​ന മേ​ധാ​വി മു​ഖേ​ന ര് 30​നു മു​ന്‍​പു ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ൺ: 0471 2343241. www. sjd keral a.gov.in