ക്ഷേ​ത്ര കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Monday, September 28, 2020 11:45 PM IST
ക​ഴ​ക്കൂ​ട്ടം: പു​ന്നാ​ട്ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
​അ​യി​രൂ​പ്പാ​റ, വെ​യി​ലൂ​ർ, മു​ണ്ട​ക്ക​ൽ മു​റി​യി​ൽ, താ​ന്നി വി​ളാ​ക​ത്ത് വീ​ട്ടി​ൽ ശ്യാം ​കു​മാ​ർ (42)നെ ​ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്.​എ​സ്. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​പ്ര​തി​ക്കെ​തി​രെ പോ​ത്ത​ൻ​കോ​ട് മം​ഗ​ലാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്ഷേ​ത്ര മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.