ലോ​ക്ക് ഡൗ​ൺ മു​ന്ന​റി​യി​പ്പു​മാ​യി മേ​യ​ർ
Monday, September 28, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വീ​ണ്ടും ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യ ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ.​

ജി​ല്ല​യി​ലും ന​ഗ​ര​ത്തി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ള​യം മാ​ർ​ക്ക​റ്റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ​യാ​ണ് മേ​യ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.​ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വ​ന്നു പോ​കു​ന്ന ക​ട​ക​ളി​ലും മാ​ളു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തും.​

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന ക​ട​ക​ളു​ടെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സ് റ​ദ് ചെ​യ്യു​മെ​ന്ന്മേ​യ​ർ പ​റ​ഞ്ഞു.​രോ​ഗി​ക​ളും,ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ ആ​ളു​ക​ളു​ടെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ വി​ളി​ച്ചു ചേ​ർ​ത്ത്, നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ, ആ​ശാ​വ​ർ​ക്കാ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണ,ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.​കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, വീ​ടു​ക​ൾ,സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.