എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​ത്സ​യി​ലാ​യി​രു​ന്ന പി​ഞ്ചു​കു​ഞ്ഞി​നെ എ​ലി​ക​ടി​ച്ചു
Tuesday, September 29, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ബാ​ധി​ച്ച് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ എ​ലി ക​ടി​ച്ചു. എ​ലി ക​ടി​ച്ചെ​ന്നു പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​കു​ന്ന​തി​നു മു​ന്പ് അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ഡി​സ്ചാ​ർ​ജ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
കോ​വി​ഡ് ബാ​ധി​ച്ച് എ​സ്എ​ടി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വെ​ള്ള​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളു​ടെ കാ​ലി​ലാ​ണ് എ​ലി ക​ടി​ച്ച​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന കു​ഞ്ഞ് ഉ​ണ​ർ​ന്ന് ക​ര​ഞ്ഞു. തു​ട​ർ​ന്ന് അ​മ്മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ലി ക​ട്ടി​ലി​ൽ നി​ന്ന് ഓ​ടി പോ​കു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് കു​ഞ്ഞി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ലി​ൽ എ​ലി​ക​ടി​ച്ച മു​റി​വും ര​ക്തം ഒ​ഴു​കു​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ചി​കി​ത്സ ല​ഭി​ക്കാ​ൻ എ​ട്ടു​മ​ണി​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് കു​ഞ്ഞി​ന് കു​ത്തി​വ​യ​പ് എ​ടു​ത്ത​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തി​നു പി​ന്നാ​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വെ​ള്ള​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കും മ​ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. പാ​ലോ​ട് ഞാ​റി​നീ​ലി പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും എ​സ്എ​ടി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ന്നും കു​ഞ്ഞി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തി​ല്ലെ​ന്നും അ​മ്മ​യെ മാ​ത്ര​മാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തെ​ന്നു​മാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ വാ​ദം. ആ​ശു​പ​ത്രി​യി​ൽ എ​ലി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ലി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് സൂ​പ്ര​ണ്ടും സ​മ്മ​തി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​ലി ന​ശീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.