ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, September 29, 2020 11:16 PM IST
പാ​റ​ശാ​ല: ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 250 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ്ര​തി ആ​ര്യ​നാ​ട് കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി​യാ​യ സു​രേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ശ്രീ​കു​മാ​റി (46)നെ ​തി​രു​പു​റം എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​ഞ്ചി വി​ള​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ളി​യി​ക്കാ​വി​ള സാ​യ​ഖ് മ​ൺ​സി​ലി​ൽ റ​സാ​ഖി​ന്‍റെ വീ​ട്ടി​ൽ സു​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ദ്ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വാ​ങ്ങി കൊ​ണ്ടു വ​ന്ന് കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ഈ ​പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ സു​ക്ഷി​ച്ച​തി​നു​ശേ​ഷം നെ​ടും​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട,ആ​ര്യ​നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ൾ​ക്ക് ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​യി ആ​വശ്യ​ത്തി​ന് അ​നു​സ​രി​ച്ച് എ​ത്തി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.