ആ​ധു​നി​ക സ​മു​ദ്ര ഭ​ക്ഷ്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് വി​ഴി​ഞ്ഞ​ത്ത്
Tuesday, September 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മു​ദ്ര ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് നാ​ല് കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക സ​മു​ദ്ര ഭ​ക്ഷ്യ സം​സ്‌​ക്ക​ര​ണ യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ പ​രി​സ​ര​ത്ത് ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി അ​മ്മ നി​ർ​വ​ഹി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ൾ​ക്ക് സ്ഥി​രം വ​രു​മാ​ന​ത്തോ​ടെ സ്ഥി​രം തൊ​ഴി​ൽ ന​ൽ​കാ​ൻ യൂ​ണി​റ്റി​ന് ക​ഴി​യും. സം​സ്‌​ക്ക​ര​ണ യൂ​ണി​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണ​ന ഔ​ട്ട്‌​ലെ​റ്റും ഉ​ണ്ടാ​യി​രി​ക്കും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വ​നി​ത​ക​ൾ​ക്ക് വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ന​ൽ​കും.
ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന മ​ത്സ്യം മൂ​ല്യ​ശോ​ഷ​ണം സം​ഭ​വി​ക്കാ​തെ സം​സ്‌​ക്ക​ര​ണ യൂ​ണി​റ്റി​ലെ​ത്തി​ച്ച് പ്രീ ​പ്രോ​സ​സിം​ഗ്, പ്രോ​സ​സിം​ഗ് എ​ന്നി​വ​യി​ലൂ​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കും. സം​സ്‌​ക്ക​ര​ണ യൂ​ണി​റ്റി​ൽ പ്രോ​സ​സിം​ഗ്, പാ​ക്കിം​ഗ് വി​ഭാ​ഗ​ത്തി​ന് പു​റ​മേ ശു​ദ്ധ​മാ​യ ഐ​സ് ല​ഭ്യ​ത​യ്ക്കാ​യി ടി​യൂ​ബ് ഐ​സ് പ്ലാ​ന്‍റ്, ചി​ൽ റൂം ​സം​വി​ധാ​നം, ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ലാ​ബ്, ഖ​ര​മാ​ലി​ന്യ സം​സ്‌​ക്ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഴി​ഞ്ഞം ആ​ഴ​കു​ള​ത്ത് ഒ​രു സീ​ഫു​ഡ് റ​സ്റ്റ​റ​ന്‍റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. സം​സ്‌​ക്ക​ര​ണ യൂ​ണി​റ്റി​ൽ നി​ന്ന് നേ​രി​ട്ടോ ഓ​ൺ​ലൈ​നാ​യോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ൽ​പ്പ​ന്നം വാ​ങ്ങാ​നാ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​ന​വും ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​യും ജീ​വി​ത​ശൈ​ലി​യും പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ന് പ​ദ്ധ​തി ഉ​പ​ക​രി​ക്കും. ഡോ. ​ശ​ശി​ത​രൂ​ർ എം​പി, എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, എം.​എ റ​ഷീ​ദ്, നി​സ​ബീ​വി, വി​ഴി​ഞ്ഞം സ്റ്റാ​ൻ​ലി, വെ​ങ്ങാ​നൂ​ർ ബ്രൈ​റ്റ്, മു​ജീ​വ് റ​ഹ്‌​മാ​ൻ, സി.​ഇ നൂ​റു​ദ്ദീ​ൻ, എം.​എം. മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ബീ​നാ സു​കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.