ചി​കി​ത്സ​യി​ലി​രു​ന്ന റി​ട്ട. എ​സ്ഐ മ​രി​ച്ചു
Tuesday, September 29, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന റി​ട്ട. എ​സ്ഐ മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് ബ​സാ​ന ഹൗ​സി​ൽ എ​സ്. പ്രേ​മ​ന ബാ​ബു (62) ആ​ണ് മ​രി​ച്ച​ത്. മ​ന്ത്രി​മാ​രാ​യി​രു​ന്ന സു​ശീ​ല ഗോ​പാ​ല​ൻ, വി.​ജെ. ത​ങ്ക​പ്പ​ൻ, എം.​എ. ബേ​ബി എ​ന്നി​വ​രു​ടെ ഗ​ൺ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​രു​വോ​ണ ദി​വ​സം മ​ക​ളു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​മ്പോ​ൾ പ​ന്ത​ള​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​നം നി​ർ​ത്തി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം ഇ​ന്നു മ​ല​യി​ൻ​കീ​ഴി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: ബി. ​തു​ള​സി. മ​ക​ൾ: രേ​ഷ്മ.