വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ്; മ​ല​യി​ൻ​കീ​ഴ് വി​ല്ലേ​ജ് ഓ​ഫീ​സ് അ​ട​ച്ചി​ടും
Thursday, October 1, 2020 12:20 AM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ഓ​ഫീ​സ് അ​ട​ച്ചി​ടും. മ​ല​യി​ൻ​കീ​ഴ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ആ​റ് ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം വ​രു​ന്ന തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കാ​ട്ടാ​ക്ക​ട ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യ​വ​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേ​ശം​ഉ​ണ്ട്.