വെ​ഞ്ഞാ​റ​മൂ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്
Thursday, October 1, 2020 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ്യ​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഹൈ​ടെ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ​ക്ക് പു​റ​മേ സെ​മി​നാ​ർ ഹാ​ൾ, മ​ൾ​ട്ടി​മീ​ഡി​യ റൂം, ​ഓ​പ്പ​ൺ എ​യ​ർ​ഓ​ഡി​റ്റോ​റി​യം, ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട്, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കി​ഫ്ബി വ​ഴി അ​ഞ്ചു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സ്കൂ​ളി​നെ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​യ്ക്ക് ഉ​യ​ർ​ത്തി​യ​ത്. എ​ട്ടു മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള 2500 ൽ ​അ​ധി​കം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. സ്കൂ​ളി​ലെ 45 ക്ലാ​സ് മു​റി​യും ഹൈ​ടെ​ക്ക് ആ​ക്കി​യി​ട്ടു​ണ്ട്. ഹൈ​സ്കൂ​ൾ - ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ക​മ്പ്യൂ​ട്ട​ർ ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന​വീ​ക​രി​ച്ച വി​ദ്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ്, അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശ് എം​പി, അ​ഡ്വ. ഡി.​കെ.​മു​ര​ളി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.