കു​ടു​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Thursday, October 1, 2020 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ദ​മാ​മി​ൽ മ​രി​ച്ച പി​ര​പ്പ​ൻ​കോ​ട് മീ​നാ​റ സ്വ​ദേ​ശി ന​സീ​റി​ന്‍റെ കു​ടു​ബ​ത്തി​ന് പ്ര​വാ​സി സം​ഘ​ട​ന​യാ​യ ദ​മാം ന​വോ​ദ​യ സ്വ​രൂ​പി​ച്ച കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി. ന​വോ​ദ​യ അം​ഗ​മാ​യി​രു​ന്ന ന​സീ​ർ വ​ർ​ഷ​ങ്ങ​ളാ​യി ദ​മാ​മി​ൽ പ്ര​വാ​സി​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ജോ​ലി​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു വീ​ണ ന​സീ​റി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ന​സീ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ന​വോ​ദ​യ മേ​ഖ​ല ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച തു​ക കോ​ലി​യ​ക്കോ​ട് എ​ൻ.​കൃ​ഷ്ണ​ൻ നാ​യ​ർ എ​ക്സ് എം​എ​ൽ​എ വീ​ട്ടി​ൽ എ​ത്തി കു​ടും​ബ​ത്തി​ന് കൈ​മാ​റി. നോ​ർ​ക്ക പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ഡ് ഡ​യ​റ​ക്ട​ർ കെ.​സി. സ​ജീ​വ് തൈ​ക്കാ​ട്, ഇ.​എ. സ​ലിം, പി​ര​പ്പ​ൻ​കോ​ട് അ​നി​ൽ, എം ​എ​സ്. രാ​ജു , ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടി​യം തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.