നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ഹൃ​ദ്രോ​ഗ ക്യാ​മ്പ് തു​ട​രു​ന്നു
Thursday, October 1, 2020 12:22 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​വ​രു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന ഹൃ​ദ്രോ​ഗ ക്യാ​മ്പി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും മു​ൻ​ക്കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത മു​പ്പ​തു​പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ഇ​തോ​ടു അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ നിം​സ് എം​ഡി എം.​എ​സ് .ഫൈ​സ​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​മ​ധു ശ്രീ​ധ​ര​ൻ ഹൃ​ദ​യ​ദി​ന സ​ന്ദേ​ശം കൈ​മാ​റി. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യോ​ട​പ്പം മി​ക​ച്ച ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ന​ൽ​കി കേ​ര​ള​ത്തി​ലെ മി​ക​ച്ച ഹൃ​ദ്രോ​ഗ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന് മാ​റാ​ൻ സാ​ധി​ച്ച​തി​ൽ എ​ല്ലാം നിം​സ് അം​ഗ​ങ്ങ​ളെ​യും നിം​സ് എം​ഡി ഫൈ​സ​ൽ ഖാ​ൻ അ​നു​മോ​ദി​ച്ചു.​

ഡോ. മ​ഹാ​ദേ​വ​ൻ, ഡോ.​ആ​ഷ​ർ, ഡോ.​കി​ര​ൺ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു . ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ക്ത പ​രി​ശോ​ധ​ന ഇ​സി​ജി /എ​ക്കോ /ടി​എം​ടി എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം ഇ​ള​വും ആ​ൻ​ജി​യോ​ഗ്രാം /ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്നി​വ​യ്ക്ക് 25 ശ​ത​മാ​നം ഇ​ള​വും ഉ​ണ്ടാ​യി​രി​ക്കും.

ശ്വാ​സ​കോ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വാ​റ്റ്സ് ശ​സ്ത്ര​ക്രി​യ,വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ജ​ന്മ​നാ​ലു​ള്ള ഹൃ​ദ്രോ​ഗ​ങ്ങ​ൾ എ​എ​സ്ഡി, വി​എ​സ്ഡി ശാ​സ്ത്ര​ക്രി​യ​ക​ളി​ൽ ഇ​ള​വ് ല​ഭി​ക്കും .
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ മ​മ്മൂ​ട്ടി നിം​സ് സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ബൈ​പാ​സ്‌​സ് ശ​സ്ത്ര​ക്രി​യ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് ക്യാ​മ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :+91 9447247772/ 9745586411.