തുറമുഖ നിർമാണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല; വിഴിഞ്ഞത്ത് വ​ഴി​ത​ട​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ
Thursday, October 1, 2020 12:23 AM IST
വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ വ​ഴി​ത​ട​ഞ്ഞു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി. വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തു​റ​മു​ഖ​ത്തി​ന്‍റെ പു​ലി​മു​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വ​ള്ള​ങ്ങ​ൾ നി​ര​ത്തി ത​ട​സം സൃ​ഷ്ടി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​ട​ക്ക​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​തെ ഇ​നി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ൽ​കാ​നും വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​തു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങേ​ണ്ടി വ​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ഴി​ഞ്ഞം ഇ​ട​വ​ക വി​കാ​രി ഫാ.​മൈ​ക്കി​ൾ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം ഇ​ൻ​സ്‌​പെ​ക്‌​ഷ​ൻ ബം​ഗ്ലാ​വി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച വി​സി​ൽ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​നി​യും വൈ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തെ​ന്ന് ഇ​ട​വ​ക സെ​ക്ര​ട്ട​റി ബെ​നാ​ൻ​സ​ൺ ലോ​പ്പ​സും പ​റ​ഞ്ഞു.

അ​ധി​കൃ​ത​രു​ടെ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് സ​മ​ര​മാ​രം​ഭി​ച്ച​തെ​ന്നും തീ​ർ​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധ സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.

വി​ഴി​ഞ്ഞം ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ.​ജോ​ണി,വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ത്ത​പ്പ​ൻ, ഹാ​ർ​ബ​ർ മാ​നേ​ജ്‌​മെ​ന്‍റ് സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഓ​സ്റ്റി​ൻ ഗോ​മ​സ്,ഫ്രാ​ങ്ക്‌​ളി​ൻ ഡി​സൂ​സ,പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ഷേ​ധ​ക്കാ​രെ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

വി​ഴി​ഞ്ഞം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ബി.​പ്ര​വീ​ൺ, എ​സ്ഐ എ​സ്.​എ​സ്.​സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ രോ​ഹി​ത് നാ​യ​ർ, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ സ​ന്തോ​ഷ് പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.