കാ​ര്‍​ഷി​ക വി​പ​ണി ഇ​ന്നു​മു​ത​ല്‍
Thursday, October 1, 2020 11:41 PM IST
പേ​രൂ​ര്‍​ക്ക​ട: പെ​രു​ങ്ക​ട​വി​ള കൃ​ഷി​ഭ​വ​ന്‍റെ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യാ​യ 'വി​ള​നി​റ​വ് ' ഉ​ത്പാ​ദി​പ്പി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന് കാ​ര്‍​ഷി​ക വി​പ​ണി സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു​മ​ണി​ക്ക് വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍​ഹി​ല്‍ സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശ​ത്താ​യി​ട്ടാ​ണ് വി​പ​ണി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ​യി​നം നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍, നാ​ട​ന്‍ ഏ​ത്ത​ക്കാ​യ​ക​ള്‍, നാ​ട​ന്‍ പ​ഴ​ങ്ങ​ള്‍, നാ​ട​ന്‍ ഇ​ല​ക്ക​റി​ക​ള്‍, നാ​ട​ന്‍ ചീ​ര​ക​ള്‍, തേ​ന്‍, പ​പ്പാ​യ​ക്കാ​യ, വാ​ഴ​ക്കൂ​മ്പ്, വാ​ഴ​പ്പി​ണ്ടി, പാ​ഷ​ന്‍ ഫ്രൂ​ട്ട്, പ​ച്ച​മാ​ങ്ങ, മു​ന്തി​രി​ക​ള്‍, മൂ​ല്യ​ര്‍​ദ്ധി​ത നാ​ളി​കേ​ര അ​രി​യു​ണ്ട, നാ​ളി​കേ​ര ല​ഡു, നാ​ളി​കേ​ര അ​ട, നാ​ളി​കേ​ര കി​ഴി, ഉ​രു​ക്കെ​ണ്ണ, നാ​ളി​കേ​ര ശീ​ത​ള​പാ​നീ​യം, വി​ഷ​ര​ഹി​ത തേ​യി​ല, ജൈ​വ അ​രി എ​ന്നി​വ കൂ​ടാ​തെ നാ​ട​ന്‍ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍, ക​രി​ങ്കോ​ഴി, ക​രി​ങ്കോ​ഴി മു​ട്ട എ​ന്നി​വ​യും വി​പ​ണി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് ലെ​വ​ല്‍ ന​ഴ്‌​സ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ള്‍, ജൈ​വ വ​ള​ങ്ങ​ള്‍, ജൈ​വ-​ജീ​വാ​ണു കീ​ട​നാ​ശി​നി​ക​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍​പ്പ​ന​യും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ന​ട​ത്തു​ന്ന കാ​ര്‍​ഷി​ക വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9447 0059 98.