റോഡ് തകർന്നു, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Thursday, October 1, 2020 11:41 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി -വെ​മ്പാ​യം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. റോ​ഡ് ഉ​പ​രോ​ധം കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബി​ൻ ,ഷീ​ര​ജ് നാ​രാ​യ​ൺ, കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശേ​ഖ​ര​ൻ, വേ​ട്ടം​പ​ള്ളി സ​ന​ൽ, എ​ൻ രാ​ജ​ശേ​ഖ​ര​ൻ, നേ​താ​ക്ക​ളാ​യ പി. ​എ​ൻ. ഷീ​ല, ചി​ത്ര​രാ​ജ​ൻ, പ​ത്മി​നി അ​മ്മ, വേ​ങ്ക​വി​ള സു​രേ​ഷ്, സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.