അ​രു​വി​ക്ക​ര​യി​ലെ ര​ണ്ട് റോ​ഡു​ക​ൾ​ക്കാ​യി എ​ട്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Thursday, October 1, 2020 11:41 PM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് പൊ​തു​മാ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി എ​ട്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കാ​ട്ടാ​ക്ക​ട - കു​റ്റി​ച്ച​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ​യും തൊ​ളി​ക്കോ​ട് - തേ​വ​ൻ​പാ​റ - തു​രു​ത്തി - ഭ​ദ്രം​വ​ച്ച​പാ​റ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
പൂ​വ​ച്ച​ൽ, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ കാ​ട്ടാ​ക്ക​ട - പൂ​വ​ച്ച​ൽ - കു​റ്റി​ച്ച​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബി​എം & ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച കാ​ട്ടാ​ക്ക​ട - കു​റ്റി​ച്ച​ൽ റോ​ഡ് ഇ​പ്പോ​ൾ പ​ല​യി​ട​ത്തും ടാ​റി​ള​കി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ൽ ആ​ണ്. ആ​റു കി​ലോ​മീ​റ്റ​ർ റോ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കാ​നാ​ണ് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.
തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട തൊ​ളി​ക്കോ​ട് - തേ​വ​ൻ​പാ​റ - തു​രു​ത്തി - ഭ​ദ്രം​വ​ച്ച​പാ​റ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ഓ​ട​യും ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ർ​മി​ച്ചാ​കും തൊ​ളി​ക്കോ​ട് - തേ​വ​ൻ​പാ​റ - തു​രു​ത്തി - ഭ​ദ്രം​വ​ച്ച​പാ​റ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​യ്ക്കു ശേ​ഷം ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
ര​ണ്ട് റോ​ഡു​ക​ൾ​ക്കു​മാ​യി എ​ട്ട് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ആ​നാ​ട് ജ​യ​ന്
സ്വീ​ക​ര​ണം

നെ​ടു​മ​ങ്ങാ​ട്: ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ക്കാ​ല​മാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി ആ​യി​രി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ന് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ജ​ന​പ്ര​തി​നി​ധി ആ​യ ചെ​റു​വേ​ലി വാ​ർ​ഡി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു പൗ​ര​സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​റ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ചു​ള്ളി​മാ​നൂ​ർ അ​ക്ബ​ർ ഷാ​യും ഷീ​ബ.​ബി. വി. ​യും അ​റി​യി​ച്ചു.
സ​മ്മേ​ള​നം മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.