ല​ത്തീ​ന്‍ വ​നി​താ വി​ഭാ​ഗ​ത്തെ കെ​പി​സി​സി ത​ഴ​ഞ്ഞു: കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ
Thursday, October 1, 2020 11:41 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള​ത്തി​ന്‍റെ ഝാ​ന്‍​സി റാ​ണി എ​ന്ന് മു​ള്ളൂ​ര്‍ ഗോ​വി​ന്ദ​പി​ള്ള​യെ പോ​ലു​ള്ള മ​ഹാ​ര​ഥ​ന്‍​മാ​ര്‍ സം​ബോ​ധ​ന ചെ​യ്ത ആ​നി മ​സ്ക്രീ​നെ പോ​ലെ​യു​ള്ള ധീ​ര വ​നി​ത​ക​ളെ കോ​ണ്‍​ഗ്ര​സി​നു സം​ഭാ​വ​ന ന​ല്‍​കി​യ ല​ത്തീ​ന്‍ വ​നി​ത​ക​ൾ കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ല്‍ നി​ന്നും ത​ഴ​യ​പ്പെ​ട്ട​തി​ല്‍ കേ​ര​ള ല​ത്തീ​ന്‍ സ​ഭ​യി​ലെ ഔ​ദ്യോ​ഗി​ക വ​നി​താ​സം​ഘ​ട​ന ആ​യ കേ​ര​ളാ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് വി​മ​ണ്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. 20 ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന ല​ത്തീ​ന്‍​സ​മു​ദാ​യ​ത്തി​ന്‍റെ പ​കു​തി​യി​ലേ വ​രു​ന്ന വ​നി​ത​ക​ളെ ഒ​ഴി​വാ​ക്കി​യ​ത് തി​ക​ച്ചും നീ​തി നി​ഷേ​ധ​മാ​ണെ​ന്നും സം​സ്ഥാ​ന സ​മി​തി വി​മ​ര്‍​ശി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യു​ടെ യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. രാ​ഷ്ട്രീ​യാ​ധി​കാ​രം നീ​തി സ​മൂ​ഹ​ത്തി​ന്' എ​ന്ന ആ​പ്ത​വാ​ക്യ​മു​യ​ര്‍​ത്തി നീ​തി​ക്കു വേ​ണ്ടി പോ​രാ​ടു​ക​യും ഈ ​സ​മു​ദാ​യ​ത്തോ​ടു​ള്ള നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തോ​ട് ' അ​ധി​കാ​ര​ത്തി​ല്‍ പ​ങ്കാ​ളി​ത്തം' ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നു ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പൊ​റു​ക്കാ​ന്‍ ക​ഴി​യാ​ത്ത ഈ ​അ​നീ​തി​യെ​ന്ന് അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​സം​ബ്ലി ഇ​ല​ക്‌​ഷ​നു​ക​ളി​ല്‍ ല​ത്തീ​ന്‍ വ​നി​ത​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​തി ര​ഹി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​തി​രെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല്‍​ഫോ​ണ്‍​സ ആ​ന്‍റി​ല്‍​സ് പ്ര​സ്താ​വി​ച്ചു.
അ​തി​നാ​ല്‍ കെ​പി​സി​സി​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ല്‍ പു​ന​ര്‍​വി​ചി​ന്ത​നം ഉ​ണ്ടാ​ക​ണ​മെ​ന്നു സാ​മു​ദാ​യി​കാ​നു​പാ​ത​ത്തി​ല്‍ ല​ഭി​ക്കേ​ണ്ടു​ന്ന​വ പി​ടി​ച്ച് വാ​ങ്ങ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പെ​ട്ടു. എ​ക്കാ​ല​ത്തും കോ​ണ്‍​ഗ്ര​സി​നോ​ടു കൂ​റു​പു​ല​ര്‍​ത്തു​ന്ന, കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ല്‍​കൂ​ടെ നി​ന്നി​ട്ടു​ള്ള ഈ ​സ​മു​ദാ​യ​ത്തി​ലെ വ​നി​ത​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​റ്റ മു​റി​വു​ണ​ക്കി , സാ​മൂ​ഹ്യ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സം​സ്ഥാ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.