നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി: ജി​ല്ല​യി​ല്‍ 10 പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍
Thursday, October 1, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പു​തു​താ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ 10 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. ഇ​തോ​ടൊ​പ്പം രാ​വി​ലെ 10.30ന് ​മൂ​ന്നു സ്‌​കൂ​ളു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. കി​ഫ്ബി, ന​ബാ​ര്‍​ഡ്, പ്ലാ​ന്‍ ഫ​ണ്ടു​ക​ള്‍ എ​ന്നി​വ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വ​യു​ടെ നി​ര്‍​മാ​ണം.
കി​ഫ്ബി​യു​ടെ അ​ഞ്ചു​കോ​ടി രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ച ഗ​വ. ജി​എ​ച്ച്എ​സ്എ​സ് മ​ല​യി​ന്‍​കീ​ഴ്, ഗ​വ.​എ​ച്ച്എ​സ്എ​സ് വെ​ഞ്ഞാ​റ​മ്മൂ​ട്, പ്ലാ​ന്‍ ഫ​ണ്ട് ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച ഗ​വ. യു​പി​എ​സ് കു​ട​പ്പ​ന​ക്കു​ന്ന്, ഗ​വ. എ​ച്ച്എ​സ്എ​സ് ഞെ​ക്കാ​ട്, ഗ​വ. എ​ല്‍​പി​എ​സ് കു​ള​ത്തു​മ്മ​ല്‍, ഗ​വ. യു​പി​എ​സ് വെ​ള്ള​റ​ട, ജി​യു​പി​എ​സ് കൊ​ഞ്ചി​റ, ഗ​വ. എ​ല്‍​പി​എ​സ് നെ​ടു​മ​ങ്ങാ​ട്, ഗ​വ. ജി​എ​ച്ച്എ​സ്എ​സ് ക​ര​മ​ന, ന​ബാ​ര്‍​ഡ് ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച എ​ന്‍​കെ​എം​ജി​എ​ച്ച്എ​സ്എ​സ് ധ​നു​വ​ച്ച​പു​രം എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന ഡ​യ​റ്റ് യു​പി​എ​സ് ആ​റ്റി​ങ്ങ​ല്‍, ഗ​വ. വി​എ​ച്ച്എ​സ്എ​സ് കു​ള​ത്തൂ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര, ഗ​വ. എ​ച്ച്എ​സ്എ​സ് പാ​ള​യം​കു​ന്ന് എ​ന്നീ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ കി​ഫ്ബി​യു​ടെ മൂ​ന്നു​കോ​ടി ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കും.
ച​ട​ങ്ങി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും.
ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​ടി.​എം തോ​മ​സ് ഐ​സ​ക്ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എ.​കെ ബാ​ല​ന്‍, കെ.​കെ ശൈ​ല​ജ ടീ​ച്ച​ര്‍, ടി.​പി രാ​മ​കൃ​ഷ്ണ​ന്‍, എ.​സി മൊ​യ്തീ​ന്‍, പി. ​തി​ലോ​ത്ത​മ​ന്‍, കെ. ​രാ​ജു, എ.​കെ ശ​ശീ​ന്ദ്ര​ന്‍, കെ.​ടി ജ​ലീ​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. എം​എ​ല്‍​എ​മാ​ര്‍, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.