856 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ഇ​ന്ന​ലെ മാ​ത്രം ഒ​ൻ​പ​തു മ​ര​ണം
Thursday, October 1, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 856 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 708 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 109 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 25 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നാ​ലു​പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​ൻ​പ​തു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. പ​ള്ളി​ത്തു​റ സ്വ​ദേ​ശി ഏ​ബ്ര​ഹാം(62), പു​ല്ലു​വി​ള സ്വ​ദേ​ശി​നി ഷ​ർ​മി​ള(52), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി വേ​ലാ​യു​ധ​ക്കു​റു​പ്പ് (92), മു​രി​ങ്ങ​വി​ളാ​കം സ്വ​ദേ​ശി മോ​ഹ​ന​ൻ നാ​യ​ർ(75), നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സു​ധാ​ക​ര​ൻ ദാ​സ് (61), പാ​റ​ശാ​ല സ്വ​ദേ​ശി സു​കു​മാ​ര​ൻ(73), ചാ​ല സ്വ​ദേ​ശി ഹ​ഷീ​ർ(45), ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി വി​ജ​യ​കു​മാ​ര​ൻ(61), കൊ​റ്റൂ​ർ സ്വ​ദേ​ശി രാ​ജ​ൻ(82) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 341 പേ​ർ സ്ത്രീ​ക​ളും 515 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 72 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 130 പേ​രു​മു​ണ്ട്. പു​തു​താ​യി 3,601 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 28,338 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.
3,851 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 11,487 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 363പേ​ർ രോ​ഗ​മു​ക്തി നേ​ടി.