പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഗ്രേ​ഡ് എ​സ്ഐ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Thursday, October 1, 2020 11:44 PM IST
കാ​ട്ടാ​ക്ക​ട: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഗ്രേ​ഡ് എ​സ്ഐ​യെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.45 നാ​ണ് സം​ഭ​വം.​അ​മ്പ​ല​ത്തി​ൽ​കാ​ല ആ​ലം​കോ​ട് രാ​ഹു​ൽ നി​വാ​സി​ൽ ജി.​രാ​ധാ​കൃ​ഷ്ണ​നാ​ണ് (53) ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. ജോ​ലി​ഭാ​ര​വും മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​ന​സി​ക പീ​ഡ​ന​വു​മാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന് കാ​ര​ണമെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​ന് ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യ രാ​ധാ​കൃ​ഷ്ണ​ൻ അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ സി​ഐ​യു​മാ​യി ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​തി​നു​ശേ​ഷം സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ലെ​ത്തി ഫാ​നി​ൽ കെ​ട്ടി​തൂ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ മെ​ഡി​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​ലെ​ത്തി​ലെ​ത്തി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ച​രി​ക്കു​ന്ന​ത്.
രാ​ധാ​കൃ​ഷ്ണ​ന് ക​ഠി​ന​മാ​യ ശ്വാ​സ ത​ട​സ​മു​ണ്ട്. 24 മ​ണി​ക്കൂ​ർ നി​ർ​ണാ​യ​ക​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. നാ​ല് മാ​സം മു​ൻ​പാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നി​ൽ ഗ്രേ​ഡ് എ​സ്ഐ​യാ​യി എ​ത്തു​ന്ന​ത്.​ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്നും എ​പ്പോ​ഴും സി​ഐ​യു​ടെ വ​ഴ​ക്ക് കേ​ൾ​ക്കു​ന്ന​തി​നെ​ക്കാ​ൾ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കു​ന്ന​താ​ണ് ന​ല്ലെ​തെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​ത്രി വീ​ട്ടി​ലെ​ത്തി​യാ​ലും ഉ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്ന​ത്രെ. രാ​ധാ​കൃ​ഷ്ണ​ൻ എ​ഴു​തി കൊ​ടു​ക്കു​ന്ന ജോ​ലി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​പ്പ​ർ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ സ​ഹ​പ്ര​വ​ർ​ത്ത​രു​ടെ മു​ന്നി​ൽ വ​ച്ച് കീ​റി എ​റി​യാ​റു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ പോ​ലീ​സ് ട്രെ​യി​നി​യാ​ണ്.