മാ​ല ക​വ​ര്‍​ച്ച; ക്ര​മി​ന​ല്‍​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍
Thursday, October 1, 2020 11:45 PM IST
പേ​രൂ​ര്‍​ക്ക​ട: മ​ണ്ണ​ന്ത​ല, പേ​രൂ​ര്‍​ക്ക​ട സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ നി​ര​വ​ധി മാ​ല മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് പ​ഴ​കു​റ്റി കൊ​ല്ല​ങ്കാ​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍ 10ന് ​ത​ട്ടി​ന​കം ഭാ​ഗ​ത്തും 15ന് ​ക​ല്ല​യം ഭാ​ഗ​ത്തും ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം പാ​തി​രി​പ്പ​ള്ളി, മു​ക്കോ​ല​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ഇ​യാ​ള്‍ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ളി​ല്‍ നി​ര​വ​ധി സ്വ​ര്‍​ണ​മാ​ല​ക​ളാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ത​ട്ടി​ന​കം സ്വ​ദേ​ശി​നി ശാ​ന്ത​കു​മാ​രി​യു​ടെ മൂ​ന്ന​ര​പ്പ​വ​ന്‍റെ മാ​ല, ക​ല്ല​യം പ​ട്ടി​ക്കു​ന്ന് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ സു​കു​മാ​രി​യ​മ്മ​യു​ടെ ഒ​രു​പ​വ​ന്‍ മാ​ല എ​ന്നി​വ ഇ​യാ​ള്‍ ബൈ​ക്കി​ലെ​ത്തി ക​വ​രു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി സ്ഥി​ര​മാ​യി മാ​ല ക​വ​രു​ന്ന പ്ര​തി ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തും വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍​പ്ലേ​റ്റ് മ​റ​ച്ചി​രു​ന്ന​തു​മാ​ണ് അ​ന്വേ​ഷ​ണം നീ​ണ്ടു​പോ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സി​ര​റ്റ് ചോ​ദി​ച്ചും സ്ഥ​ല​വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചും മ​റ്റും ക​ട​ക​ളി​ല്‍ എ​ത്തു​ന്ന പ്ര​തി ഉ​ട​മ​ക​ളു​ടെ ശ്ര​ദ്ധ തി​രി​യു​ന്ന​തോ​ടെ​യാ​ണ് മാ​ല​യും പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ നെ​ടു​മ​ങ്ങാ​ട്, മ്യൂ​സി​യം, ശ്രീ​കാ​ര്യം, വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ശ്രീ​കാ​ര്യം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു മു​മ്പു​ണ്ടാ​യ അ​ല​ങ്കാ​ര​പ്പ​ക്ഷി മോ​ഷ​ണ​ത്തി​ന് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്. ഇ​തേ സ്റ്റേ​ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​ക​ള്‍ ക​വ​ര്‍​ന്ന​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. വി​ല​കൂ​ടി​യ ബൈ​ക്കു​ക​ളി​ലെ​ത്തി​യാ​ണ് പ്ര​തി മാ​ല​മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. പ്ര​തി​ക്ക് ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
‌മ​ണ്ണ​ന്ത​ല സി​ഐ സ​ജു​കു​മാ​ര്‍, എ​സ്ഐ ഗോ​പി​ച​ന്ദ്ര​ന്‍, എ​എ​സ്ഐ​മാ​രാ​യ മ​നോ​ജ്, രാ​ജേ​ന്ദ്ര​ന്‍, സി​പി​ഒ​മാ​രാ​യ ദീ​പു, ര​തീ​ഷ്, വൈ​ശാ​ഖ​ന്‍, ബാ​ദു​ഷ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ആ​നാ​ട്ടെ വീ​ട്ടി​ല്‍​നി​ന്നു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.