കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി വെ​ച്ചു കൊ​ന്നു
Thursday, October 1, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: പു​ല്ല​മ്പാ​റ​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​ക​ളെ വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു കൊ​ന്നു. പാ​ലോ​ട് വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രാ​യ ബാ​ല​ച​ന്ദ്ര​ൻ, അ​നു, ഹി​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നെ​ല്ലും പ​ച്ച​ക്ക​റി​യും ഏ​റെ കൃ​ഷി​ചെ​യ്യു​ന്ന പു​ല്ല​മ്പാ​റ​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ല​ങ്ങ​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. പന്നി കളുടെ ജ​ഡം മ​റ​വു​ചെ​യ്തു.