വ​ര്‍​ക്ക​ല ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. പാ​പ​നാ​ശം മു​ത​ല്‍ തി​രു​വ​മ്പാ​ടി വ​രെ​യു​ള്ള ക​ട​ല്‍​ത്തീ​ര​ത്ത് 10 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ക.
വ​ര്‍​ക്ക​ല ന​ഗ​ര​സ​ഭ കൈ​മാ​റി​യ സ്ഥ​ല​ത്ത് ഡാ​ന്‍​സിം​ഗ് സൗ​ണ്ട് ആ​ൻ​ഡ് ലൈ​റ്റ് സി​സ്റ്റ​വും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കും സ​ജീ​ക​രി​ക്കും. പാ​പ​നാ​ശം ബീ​ച്ചി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണ​മു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍,ശു​ചി​മു​റി, ന​ട​പ്പാ​ത, വാ​ച്ച് ട​വ​ര്‍ എ​ന്നി​വ നി​ര്‍​മി​ക്കും. ബീ​ച്ചി​ലു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ നീ​രു​റ​വ​ക​ളു​ടെ സം​ര​ക്ഷ​ണ​വും ന​ട​ക്കും. ഹെ​ലി​പാ​ഡി​ന് സ​മീ​പം ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക ടോ​യ്‌​ല​റ്റ് സ​മു​ച്ച​യ​വും ഒ​രു​ങ്ങും.​
പാ​പ​നാ​ശം ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി. ​ജോ​യി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍​പ്ര​കാ​ശ് എം​പി, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു​ഹ​രി​ദാ​സ്, വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗീ​താ​ഹേ​മ​ച​ന്ദ്ര​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ബ്ദു​ല്‍ സ​മ​ദ്, സ്വ​പ്നാ​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.