മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, October 19, 2020 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ഡ്യൂ​ട്ടി ക​ഴി​ഞ്ഞു പോ​കു​ക​യാ​യി​രു​ന്ന ദീ​പി​ക പോ​ത്ത​ൻ​കോ​ട് ലേ​ഖ​ക​ൻ ന​ന്ദ​കു​മാ​റി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യി​ൽ പി​ര​പ്പ​ൻ​കോ​ട് കു​തി​ര​കു​ളം ചൈ​ത​ന്യ​യി​ൽ ന​ന്ദ​കു​മാ​റി​നെ മ​ർ​ദി​ച്ച കേ​സി​ൽ പാ​ലാം​കോ​ണം കൂ​ത്ത്പ​റ​മ്പ് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​ശ്വി​ൻ (22),പാ​ലാം​കോ​ണം കൂ​ത്ത് പ​റ​മ്പ് സു​ലോ​ച​ന ഭ​വ​നി​ൽ സോ​യ​ൽ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
മ​ർ​ദ​നം ത​ട​യാ​ൻ എ​ത്തി​യ നാ​ട്ടു​കാ​ർ​ക്കെ​തി​രെ തെ​റി​വി​ളി​യും വ​ധ ഭീ​ഷ​ണി​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​ർ മ​ട​ങ്ങി പോ​യ​ത്.
പ​രി​ക്കേ​റ്റ ന​ന്ദ​കു​മാ​ർ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു.
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വെ​ഞ്ഞാ​റ​മൂ​ട് സി​ഐ വി​ജ​യ​രാ​ഘ​വ​ൻ,എ​സ്ഐ ശ്രീ​കു​മാ​ർ,പോ​ലീ​സു​കാ​രാ​യ പ്ര​സാ​ദ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.








ശാ​ലി​നി​ക്കും കു​ഞ്ഞി​നും ത​ണ​ലാ​യി പ​ട്ടം എ​സ്യു​ടി

തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞ് പാ​തി പു​റ​ത്തെ​ത്തി​യ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശാ​ലി​നി​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ത​ണ​ലൊ​രു​ക്കി പ​ട്ടം എ​സ്‌​യു​ടി ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ത്ത​ൻ​കോ​ട് മ​ഞ്ഞ​മ​ല സ്വ​ദേ​ശി​യാ​യ ശാ​ലി​നി​ക്ക്(22) വെ​ള്ളി​യാ​ഴ്ച്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് പ്ര​സ​വ വേ​ദ​ന ആ​രം​ഭി​ച്ച​ത്. വേ​ദ​ന കൂ​ടി​യ​തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും എ​ത്ര​യും പെ​ട്ടെ​ന്ന് തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി ശാ​ലി​നി​ക്ക് വേ​ദ​ന കൂ​ടു​ക​യും കു​ഞ്ഞി​ന്‍റെ ത​ല പു​റ​ത്തേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ പ​ട്ടം എ​സ്യു​ടി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച അ​മ്മ​യി​ൽ നി​ന്നും ഗൈ​ന​ക്കോ​ള​ജി ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​മാ​യ മോ​ഹ​ൻ​ദാ​സ് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ വെ​ച്ചു​ത​ന്നെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് പ്രാ​ഥ​മി​ക ശു​ശ്രൂ​ക​ൾ ന​ൽ​കി. എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യെ​ന്നും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ശാ​ലി​നി​ഷൈ​ജു ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞാ​ണി​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നും ചി​കി​ത്സാ ചെ​ല​വു​ക​ൾ മാ​നേ​ജ്മെ​ന്‍റ് വ​ഹി​ക്കു​മെ​ന്നും ആ​ശു​പ​ത്രി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി പ​റ​ഞ്ഞു.