40 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് എ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കി പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, October 20, 2020 11:40 PM IST
കഴക്കൂട്ടം: പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ദാ​ന​മ​ത്രി ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ) പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 40 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ആ​ദ്യ ഗ​ഡു തു​ക​യു​ടെ ചെ​ക്ക് ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു കൈ​മാ​റി. സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സെ​ക്ക് ലി​സ്റ്റി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണു വീ​ട് അ​നു​വ​ദി​ക്കു​ന്ന​ത്.

പോ​ത്ത​ന്‍​കോ​ട്, മം​ഗ​ല​പു​രം, അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 12 വീ​ട് വീ​ത​വും ക​ഠി​നം​കു​ളം, അ​ണ്ടൂ​ര്‍​ക്കോ​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ണ്ടു വീ​ട് വീ​ത​വു​മാ​ണ് വീ​ട് അ​നു​വ​ദി​ച്ച​ത്. നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ല​ഭി​ക്കു​ന്ന​ത്. ആ​ദ്യ ഗ​ഡു​വാ​യ 50,000 രൂ​പ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. 1,20,000 രൂ​പ കേ​ന്ദ്ര വി​ഹി​ത​വും, 1,12,000 ബ്ലോ​ക്കും, 98,000 രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തും, 70,000 രൂ​പ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​ണ് ഒ​രു ഗു​ണ​ഭോ​ക്താ​വി​നു ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ വീ​ട് പൂ​ര്‍​ത്തീ​ക​രി​ക്ക​ണം.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബ ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഇ​ന്ദി​ര, പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, വേ​ങ്ങോ​ട് മ​ധു, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.