വ്യാ​പാ​രി​ക​ൾ പി​ച്ച തെ​ണ്ടി പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 20, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ന്‍റെ പേ​രി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു പോ​യാ​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്നി​ൽ പ​ര​സ്യ​മാ​യി വ്യാ​പാ​രി​ക​ൾ പി​ച്ച തെ​ണ്ടു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ന്‍റെ പേ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം അ​ട​ച്ചി​ട്ടു കൊ​ണ്ടു​ള്ള നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലെ​ടു​ത്തു ജീ​വി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന​തി​നു​മെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പോ​ത്ത​ൻ​കോ​ട് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പി​ച്ച തെ​ണ്ട​ൽ സ​മ​രം പോ​ത്ത​ൻ​കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ് ,യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ന​സീ​ർ, രാ​ജ​ൻ, ദേ​വ​രാ​ജ​ൻ ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.