അ​ന​ന്ത് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കോ​വി​ഡ് ഫെ​സി​ലി​റ്റി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, October 20, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ അ​ന​ന്ത് നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​ത്താ​മ​ത് കോ​വി​ഡ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ ത​ല​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ​സ് വി​ത്ത് ഇ​ന്നൊ​വേ​റ്റേ​ഴ്സ് ഫോ​ർ ഇ​ന്ത്യ​യു​ടെ​യും (പി​ഐ ഇ​ന്ത്യ) പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള സം​രം​ഭ​ത്തി​ന് ഡോ. ​ശ​ശി ത​രൂ​ർഎം​പി, അ​നി​ൽ ആ​ന്‍റ​ണി , സി​സ്കോ എന്നിവരുടെ​ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ഞ്ച​ക​ർ​മ ആ​യൂ​ർ​വേ​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് കോ​വി​ഡ് റി​ക്ക​വ​റി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നൂ​റ് കി​ട​ക്ക​ക​ളു​ള്ള പ്രോ​ജ​ക്ടി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 30 കി​ട​ക്ക​ക​ളാ​ണ് സ​ജീ​ക​രി​ച്ച​ത്. മി​ത​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു പു​റ​മേ, ലാ​മി​നേ​റ്റ് ചെ​യ്ത കോ​റു​ഗേ​റ്റ​ഡ് കാ​ർ​ഡ് ബോ​ർ​ഡ് കി​ട​ക്ക​ക​ളും മേ​ശ​ക​ളും ഇ​വി​ടെ​യു​ണ്ട്. കു​റ​ഞ്ഞ ചെ​ല​വി​ൽ, ദീ​ർ​ഘ​കാ​ലം ഈ​ടു​നി​ൽ​ക്കു​ന്ന ക​ട്ടി​ലു​ക​ളും മേ​ശ​ക​ളു​മെ​ല്ലാം രൂ​പ​ക​ൽ​പ​ന ചെ​യ്ത​തും നി​ർ​മി​ച്ച​തും അ​ന​ന്ത് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡി​സൈ​ൻ വി​ഭാ​ഗ​മാ​ണ്. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.
അ​ന​ന്ത് സെ​ന്‍റ​ർ ഫോ​ർ സ​സ്റ്റെ​യ്ന​ബി​ലി​റ്റി​യു​ടെ ഡ​യ​റ​ക്റ്റ​റും സ​സ്റ്റെ​യ്ൻ ലാ​ബ്സ് പാ​രീ​സി​ന്‍റെ സി​ഇ​ഒ യു​മാ​യ മി​നി​യ ചാ​റ്റ​ർ​ജി​യാ​ണ് സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ മും​ബൈ, രാ​ജ്കോ​ട്ട്, ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ 10 കോ​വി​ഡ് രോ​ഗ​മു​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1620 കി​ട​ക്ക​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.