എ​സ്കെ​വി ​യു​പിഎസിന്‍റെ ഗേ​റ്റ് പൂ​ട്ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, October 20, 2020 11:43 PM IST
ആ​റ്റി​ങ്ങ​ൽ : എ​സ്കെ​വി​യു​പി സ്കൂ​ളി​ന്‍റെ ഗേ​റ്റ് സ്കൂ​ൾ പ്ര​വ​ർ​ത്തി സ​മ​യം ക​ഴി​ഞ്ഞാ​ൽ പൂ​ട്ടു​ന്നു​ണ്ടോ​യെ​ന്ന് ആ​റ്റി​ങ്ങ​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​
സ്കൂ​ൾ ഗേ​റ്റ് പ്ര​വ​ർ​ത്തി സ​മ​യം ക​ഴി​ഞ്ഞും തു​റ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ ഉ​ത്ത​ര​വ്.
സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞാ​ൽ ഗേ​റ്റ് പൂ​ട്ട​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ളി​ലെ ക​ളിസ്ഥ​ലം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു വ​രെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​ൻ പ്ര​ഥ​മാ​ധ്യാ​പി​ക​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ സ്കൂ​ൾ ഗേ​റ്റ് ഇ​പ്പോ​ഴും പൂ​ട്ടാ​റി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി മ​നോ​ഹ​ര​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.