വി​ഴി​ഞ്ഞം സ​മ​രം: 25 ദി​വ​സം പി​ന്നി​ടു​ന്നു
Friday, October 23, 2020 11:45 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണം സ്തം​ഭി​പ്പി​ച്ചു​ള്ള സ​മ​രം 25 ദി​വ​സം പി​ന്നി​ടു​ന്നു.ക​ഴി​ഞ്ഞ 30 മു​ത​ൽ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞി​ട്ടി​രു​ന്ന നാ​ല് ടി​പ്പ​ർ ലോ​റി​ക​ൾ ഇ​ന്ന​ലെ ഉ​ട​മ​സ്ഥ​ർ​ക്ക് വി​ട്ടു​ന​ൽ​കി. ലോ​റി​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും നേ​ര​ത്തെ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ 30 ന് ​ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സ​മ​രം അ​നി​ശ്ചി​ത​മാ​യി തു​ട​രു​മ്പോ​ഴും അ​ധി​കൃ​ത​രു​ടെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. സ്ഥ​ലം എം​എ​ൽ​എ പോ​ലും അ​റി​യാ​തെ ഒ​രാ​ഴ്ച മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​മ​ട​ഞ്ഞ​ശേ​ഷം സ​മ​ര​ക്കാ​രു​മാ​യി അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പ് ല​ഭി​ക്കാ​തെ പി​ന്തി​രി​യി​ല്ലെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ വാ​ദം. പ​ര​സ്പ​ര ധാ​ര​ണ​യി​ല്ലാ​തെ സ​മ​രം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​ത് തു​റ​മു​ഖ​ത്തി​ന്‍റെ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.​

കൂ​ടാ​തെ​നി​ർ​മാ​ണം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ച​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​നും വ​ഴി​തെ​ളി​ക്കും. എ​ൻ​ജി​നി​യ​റിം​ഗ്, കെ​ട്ടി​ട നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റ് ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി​ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്കാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട​തും അ​ധി​കൃ​ത​ർ​ക്ക് ബാ​ധ്യ​ത​യാ​യി. ലോ​ക്ക് ഡൗ​ണും നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്നോ​ട്ട​ടി​ച്ച നി​ർ​മാ​ണം മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​രു​ടെ വ​ക സ​മ​ര​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള പൂ​ർ​ണ സ്തം​ഭ​നം.​ഇ​തോ​ടെ അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ലും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​പ്പ​ൽ അ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.