ജി​ല്ല​യി​ൽ 890 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Friday, October 23, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 890 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൊ​യ​തു​വി​ള സ്വ​ദേ​ശി​നി ശോ​ഭ​ന കു​മാ​രി (54), മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (78), വെ​ള്ള​നാ​ട് സ്വ​ദേ​ശി ജോ​സ​ഫ് (63), അ​രു​വി​പ്പു​റം സ്വ​ദേ​ശി​നി ശ്യാ​മ​ള (63) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
712 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 9,351 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 670 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 14 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 1,841 പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 25,051 പേ​ർ വീ​ടു​ക​ളി​ലും 173 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 2,175 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.

കാ​ഞ്ഞി​രം​കു​ള​ത്ത് പ​ത്ത് പേ​ർ​ക്ക് കോ​വി​ഡ്

വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ള​ത്ത് ഇ​ന്ന​ലെ ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റി​ൽ പ​ത്ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ലെ​ങ്കി​ലും തീ​ര​ദേ​ശ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ക്കി ചു​രു​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലു​വി​ള പ​ള്ള​ത്ത് 32 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് പേ​ർ​ക്കും പൂ​വാ​റി​ൽ 28 ൽ ​ആ​റ് പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ഴി​ഞ്ഞം, കോ​വ​ളം മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന ഒ​രാ​ഴ്ച​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​രെ മ​റ്റ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ക്കു​ക​യാ​ണ് നി​ല​വി​ൽ അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്.