ആ​ഘോ​ഷമായി കൊ​യ്ത്തു​ത്സ​വം
Monday, October 26, 2020 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ല്ലാം​കോ​ട് പാ​ട​ത്ത് ആ​രം​ഭി​ച്ച നെ​ൽ​കൃഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 37 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ചെ​യ്ത​ത്. നെ​ല്ല് , വാ​ഴ , മ​ര​ച്ചീ​നി , പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്തി​രു​ന്നു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി.​ഹ​രി​കേ​ശ​ൻ , ആ​ർ. മ​ധു , ടി. ​ആ​ർ. സു​രേ​ഷ് , കൗ​ൺ​സി​ല​ർ പി. ​ജി .പ്രേ​മ​ച​ന്ദ്ര​ൻ , ക​ർ​ഷ​ക​ൻ തീ​മ​ത്തി​യോ​സ് , കൃ​ഷി ഓ​ഫീ​സ​ർ സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വെ​മ്പാ​യം : കൊ​ഞ്ചി​റ ഏ​ലാ​യി​ൽ കോ​ൺ​ഗ്ര​സ് വെ​മ്പാ​യം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​ക്കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​വ്.

ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കാ​ർ​ഷി​ക മേ​ഘ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ഏ​ക്ക​ർ ക​ര​ഭു​മി​യി​ൽ നെ​ൽ​ക്കൃ​ഷി​യ്ക്കു പു​റ​മെ പ​ച്ച​ക്ക​റി മ​ര​ച്ചീ​നി എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കൊ​ഞ്ചി​റ റ​ഷീ​ദ്, മൊ​ട്ട​മു​ട് പു​ഷ്പാം​ഗ​ദ​ൻ , ശ​ക്തി​ദ​ര​ൻ നാ​യ​ർ, സു​ലോ​ജ​ന, മോ​ഹ​ന​ൻ നാ​യ​ർ, കെ. ​കെ.​ഷെ​രി​ഫ്, ജെ.​എം മു​സ്ത​ഫ, അ​ന​സു​ൽ റ​ഹ്മാ​ൻ , ബീ​ന അ​ജി​ത്ത്, അ​ര​ശും​മൂ​ട് ജോ​ൺ , പെ​രും​കൂ​ർ നൂ​ജൂം, ക​ണ​ക്കോ​ട് ഭു​വ​ന​ച​ന്ദ്ര​ൻ, കാ​രം​കോ​ട് ഷെ​രി​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ വാ​ർ​ഡ് 24ൽ ​കൊ​ല്ല​മ്പു​ഴ ആ​റ്റി​ങ്ങ​ൽ ഏ​ലാ​യി​ൽ ന​ഗ​ര​സ​ഭ​യും ക​ർ​ഷ​ക സ​മി​തി ചേ​ർ​ന്ന് ന​ട​ത്തി​യ നെ​ൽ​ക്കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്.​കൊ​യ്ത്ത് ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​രേ​ഖ​യു​ടെ പ്ര​കാ​ശ​നം ക​ർ​ഷ​ക​ർ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.

ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം ഘ​ട്ട കൃ​ഷി​ക്കാ​യു​ള്ള ഞാ​റ്റ​ടി​യും ഏ​ലാ​യി​ൽ ആ​രം​ഭി​ച്ചു. മു​ൻ ചെ​യ​ർ​മാ​നും കൗ​ൺ​സി​ല​റു​മാ​യ സി.​ജെ.​രാ​ജേ​ഷ്കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്.​ഷീ​ജ, മ​ഞ്ചു, കൃ​ഷി ഓ​ഫീ​സ​ർ വി.​എ​ൽ. പ്ര​ഭ, ക​ർ​ഷ​ക​സ​മി​തി ഏ​രി​യ സെ​ക്ര​ട്ട​റി സി.​ദേ​വ​രാ​ജ​ൻ, ക​ൺ​വീ​ന​ർ പി.​കെ.​എ​സ് സ​ന്തോ​ഷ്, അം​ഗ​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ഹ​ൻ​ദാ​സ്, രാ​ജേ​ന്ദ്ര​ൻ, ബി​ജു നാ​രാ​യ​ണ​പി​ള്ള, ച​ന്ദ്രി​ക, മ​നോ​ഹ​ർ, ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി സു​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.