വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Monday, October 26, 2020 12:04 AM IST
ആ​റ്റി​ങ്ങ​ൽ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഡോ​ക്ട​റെ ക​ല്ല​മ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ല​മ്പ​ലം ചാ​ത്ത​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ക​ര​വാ​രം ശി​വ​കൃ​പ വീ​ട്ടി​ൽ ഡോ. ​ജെ.​പി .അ​മൃ​ത​പ്ര​സാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
2018 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ന് ഗ​ൾ​ഫി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ഡോ​ക്ട​ർ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ല്ല​മ്പ​ലം പോ​ലീ​സ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗം​ഗാ പ്ര​സാ​ദ്, ഗ്രേ​ഡ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ജ​യ​രാ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ഗേ​ഷ്‌​ലാ​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.