വീ​ട് ആക്രമിച്ച് പ​ണം ക​വ​ർ​ന്ന കേ​സ് : മൂ​ന്നു പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Monday, October 26, 2020 12:04 AM IST
പാ​റ​ശാ​ല: മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ 21 നു ​രാ​ത്രി ക​രു​മാ​നൂ​ർ മു​ട്ടാ​റ്റു​വി​ള വ​സ​ന്ത​ഭ​വ​നി​ൽ പി.​വി.​മി​ഥു​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ പാ​റ​ശാ​ല മു​രി​യ​ങ്ക​ര ഇ​ല​ങ്കം റോ​ഡി​ൽ വീ​ട്ടു​വി​ള അ​രു​ൺ (അ​ച്ചു ,25 ), മു​രി​യ​ങ്ക​ര​സ​മു​ദാ​യ​പൊ​റ്റ വീ​ട്ടി​ൽ റെ​ജി(24 ) നെ​ടു​വ​ൻ​വി​ള ഇ​ൽപ്പ​മൂ​ട്ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​റ​യം​വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​രു​ണി​നെ​തി​രെ മോ​ഷ​ണം, അ​ടി​പി​ടി, ക​ഞ്ചാ​വ് വി​ൽ​പ്പ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ 18ഓ​ളം കേ​സ് നി​ല​വി​ലു​ണ്ടെ​ന്നും റെ​ജി​ക്കെ​തി​രെ മോ​ഷ​ണം പി​ടി​ച്ചു​പ​റി ഉ​ൾ​പ്പ​ടെ വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.
ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച മ​ഴു, വെ​ട്ടു​ക​ത്തി, ഉ​ൾ​പ്പെടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ​പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ഒ​മ്പ​തു പേ​ർ ഉ​ണ്ടാ​യി​രു​ന്ന സം​ഘ​ത്തി​ൽ അ​ഞ്ചു​പേ​രാ​ണ് ഇ​തു​വ​രെ​ പി​ടി​യി​ലാ​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ലാ​ൽ ച​ന്ദ്ര ശേ​ഖ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​രു​ൺ​കു​മാ​ർ,പ്ര​മോ​ദ് ,ക​മാ​ർ.​സി​പി​ഒ​അ​നി​ൽ​കു​മാ​ർ, ജോ​ജി​ൻ രാ​ജ് ,രെ​ഞ്ചി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.