പ്രേം ​ന​സീ​ർ സാം​സ്കാ​രി​ക സ​മു​ച്ഛ​യ​ത്തി​ന് ഇ​ന്ന് ശി​ല​യി​ടും
Monday, October 26, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​വും വി​ര​ഹ​വും തീ​ർ​ത്ത വി​കാ​ര വി​ചാ​ര​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ൾ മ​ല​യാ​ള ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ​ക്കു കാ​ട്ടി​ത്ത​ന്ന നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഇ​നി നി​ത്യ​സ്മാ​ര​കം. ന​സീ​ർ ഓ​ർ​മ​യാ​യി​ട്ട് 31 വ​ർ​ഷം പി​ന്നി​ട്ട ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ ചി​റ​യി​ൻ​കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന സാം​സ്കാ​രി​ക സ​മു​ച്ഛയ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.
ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ നി​ത്യ​ഹ​രി​ത നാ​യ​ക​ന്‍റെ പേ​രി​ൽ സാം​സ്കാ​രി​ക സ​മു​ച്ഛ​യം ഒ​രു​ങ്ങു​ന്ന​ത്. മ​തേ​ത​ര വാ​ദി​യും മ​നു​ഷ്യ സ്നേ​ഹി​യു​മാ​യി​രു​ന്ന മ​ഹാ​ന​ട​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഈ ​ദേ​വീ ക്ഷേ​ത്ര​ത്തി​ന്‍റെ മ​ണ്ണി​ലും പ്രൗ​ഢ​മാ​യ വേ​രു​ക​ളു​ണ്ട്. 1983ൽ ​പ​ത്മ​ഭൂ​ഷ​ണ്‍ ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1989 ജ​നു​വ​രി 16ന് 62 ​വ​യ​സ് മാ​ത്ര​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു അ​ന്ത്യം. പ്രേം​ന​സീ​ർ സ്മാ​ര​ക സാം​സ്കാ​രി​ക സ​മു​ച്ഛ​യം ച​ല​ച്ചി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ട​ത്ത​ക്ക വി​ധം മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കും.​താ​ഴ​ത്തെ നി​ല​യി​ൽ ര​ണ്ട് ഹാ​ളു​ക​ളി​ൽ മ്യൂ​സി​യം, ഓ​ഫീ​സ് എ​ന്നി​വ​യും ഓ​പ്പ​ണ്‍ എ​യ​ർ തീ​യ​റ്റ​ർ സ്റ്റേ​ജു​മു​ണ്ടാ​കും. ര​ണ്ടാം നി​ല​യി​ൽ ലൈ​ബ്ര​റി​യും ക​ഫെ​റ്റീ​രി​യ​യും മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ മൂ​ന്ന് ബോ​ർ​ഡ് റൂ​മു​ക​ളു​മാ​ണ് സ​ജ്ജീ​ക​രി​ക്കു​ക.
കൂ​ടാ​തെസ്മാ​ര​ക​ത്തി​ൽ പ്രേം ​ന​സീ​റി​ന്‍റെ മു​ഴു​വ​ൻ സി​നി​മ​ക​ളു​ടെ​യും ശേ​ഖ​രം, ച​ല​ച്ചി​ത്ര പ​ഠ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക സം​വി​ധാ​നം, താ​മ​സ സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന 66. 22 സെ​ന്‍റ് ഭൂ​മി റ​വ​ന്യൂ വ​കു​പ്പ് വ​ഴി സാം​സ്കാ​രി​ക വ​കു​പ്പി​ന് കൈ​മാ​റി. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യ്ക്കു പു​റ​മെ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ കൂ​ടി വ​ക​യി​രു​ത്തി ര​ണ്ടു കോ​ടി രൂ​പ​യു​ടെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.ച​ട​ങ്ങി​ന്‍റെ ലൈ​വ് വീ​ഡി​യോ ചി​റ​യി​ന്‍​കീ​ഴ് ശാ​ര്‍​ക്ക​ര ഗ​വ.​എ​ല്‍​പി സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. മ​ന്ത്രി എ.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡ​പ്യു​ട്ടി സ്പീ​ക്ക​ര്‍ വി.​ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, മ​ധു,ഷീ​ല, ശ്രീ​കു​മാ​ര​ന്‍ ത​മ്പി, പി.​ജ​യ​ച​ന്ദ്ര​ന്‍, വി​ധു​ബാ​ല, ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍, ജ​യ​റാം, പ്രേം​ന​സീ​റി​ന്‍റെ മ​ക​ന്‍ ഷാ​ന​വാ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ക​നി കു​സൃ​തി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ന് ഓ​ണ്‍​ലൈ​നാ​യി ആ​ശം​സ​യ​ര്‍​പ്പി​ക്കും. ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍, ബോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​ഭാ​ഷ് , ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഡീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​ആ​ര്‍. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വി.​ബേ​ബി , പ്രേം​ന​സീ​റി​ന്‍റെ സ​ഹോ​ദ​രി എ​സ്.​അ​നീ​സ ബീ​വി, ചി​റ​യി​ന്‍​കീ​ഴ് പ്രേം​ന​സീ​ര്‍ അ​നു​സ്മ​ര​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ എ​സ്.​വി അ​നി​ലാ​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.