എ​സ്എ​ടി​യി​ല്‍ എ​സി​ക്ക് തീ​പി​ടി​ച്ചു; സ​ന്തോ​ഷി​ന്‍റെ ഇ​ട​പെ​ട​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കി
Monday, October 26, 2020 12:07 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ എ​യ​ര്‍​ക​ണ്ടീ​ഷ​നു തീ​പി​ടി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​യി​രു​ന്നു സം​ഭ​വം.
ആ​ശു​പ​ത്രി​യി​ലെ എ​ട്ടാം വാ​ര്‍​ഡി​ല്‍ നി​ന്നു മോ​ര്‍​ച്ച​റി​യി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തെ ഇ​ട​നാ​ഴി​ക്കു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന എ​സി​യാ​ണ് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ​ത്തു​ട​ര്‍​ന്ന് തീ​പി​ടി​ച്ച​ത്.
ഇ​വി​ടെ​നി​ന്നു​ള്ള ക​ണ​ക്ഷ​ന്‍ ന​വ​ജാ​ത ശി​ശു​ക്ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.
സം​ഭ​വ​മ​റി​ഞ്ഞ് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​ള്‍​ക്കാ​ര്‍ ത​ടി​ച്ചു​കൂ​ടി നി​ല്‍​ക്കു​മ്പോ​ള്‍ എ​സ്എ​ടി​യി​ലെ എ​ച്ച്ഡി​എ​സ് ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് ഓ​ടി​യെ​ത്തു​ക​യും വാ​ര്‍​ഡി​ന്‍റെ ഗ്ലാ​സ് പൊ​ട്ടി​ച്ച് ചാ​ടി​ക്ക​യ​റി​യ​ശേ​ഷം ഫ​യ​ര്‍ എ​ക്സ്റ്റിം​ഗ്യൂ​ഷ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തീ ​കെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സ​ന്തോ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​നെ എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ്കു​മാ​ര്‍ അ​ഭി​ന​ന്ദി​ച്ചു.