മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും സം​ഘ​വും പി​ടി​യി​ൽ
Monday, October 26, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കാ​രോ​ട് പു​ല്ലാ​റ്റു​വി​ള അ​യ​ണി​ക്ക​ൽ പ​ഴ​ഞ്ഞി വീ​ട്ടി​ൽ ബൈ​ജു (കു​യി​ൽ ബൈ​ജു 41), നെ​യ്യാ​റ്റി​ൻ​ക​ര ക​വ​ളാ​കു​ളം ആ​ർ​വി ഭ​വ​നി​ൽ ര​തീ​ഷ് (പാ​ച്ച​ൻ ,32), വെ​ൺ​പ​ക​ൽ മ​ണ​ലി​വി​ള പ​ത്മ​വി​ലാ​സ​ത്തി​ൽ മ​നോ​ജ് (മ​നു 33), എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘം മോ​ഷ​ണ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി ചെ​മ്പ​ഴ​ന്തി അ​പ്പൂ​സ് ബേ​ക്ക​റി​യ്ക്ക് സ​മീ​പം രാ​ത്രി പ​തു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
വാ​തി​ൽ കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​നാ​യി ക​രു​തി​യി​രു​ന്ന ക​മ്പി​പ്പാ​ര​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഒ​ന്ന് ശ്രീ​കാ​ര്യം മീ​ശ​മു​ക്കി​ലെ ഒ​രു ക​ട കു​ത്തി തു​റ​ന്ന് മോ​ഷ​്ടിച്ചെ​ടു​ത്ത​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.
മ​റ്റ് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഐ​ഇ​ഐ ന​മ്പ​രു​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​റ്റ് ജി​ല്ല​ക​ളി​ല​ട​ക്കം നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബൈ​ജു​വി​ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ വ​ഞ്ചി​യൂ​ർ, പേ​രൂ​ർ​ക്ക​ട, ത​മ്പാ​നൂ​ർ, മ്യൂ​സി​യം, പേ​ട്ട തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ പ്ര​വീ​ൺ, എ​സ്ഐ​മാ​രാ​യ സു​രേ​ഷ് ബാ​ബു, ഗോ​പ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​ജാ​ദ്, അ​ൻ​സി​ൽ, അ​രു​ൺ, സു​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഓ​ടി ര​ക്ഷ​പ്പെ​ട്ട മ​റ്റ് ര​ണ്ടു​പേ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.