ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി ഉദ്ഘാടനം ചെയ്തു
Tuesday, October 27, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി​യും ആ​ട് ഗ്രാ​മം പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ക്ഷീ​ര ക​ർ​ഷ​ക​രാ​യ വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്ക് പ​ശു​ക്ക​ളേ​യും ആ​ടു​ക​ളേ​യും സ​ബ്സി​ഡി​യോ​ടെ ല​ഭ്യ​മാ​ക്കും പ​ശു തൊ​ഴു​ത്ത്, ആ​ട്ടി​ൻ കൂ​ട് എ​ന്നി​വ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചു ന​ൽ​കും. ഉ​ദ്ഘാ​ട​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ ബീ​വി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന് അ​ക്ബ​ര്‍​ഷാ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ സി​ന്ധു , കു​ടും​ബ​ശ്രീ ക​ൺ​സ​ൾ​ട്ട​ന്‍റ് ഗീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ.​ര​ഞ്ചി​ത്ത് ക്ലാ​സു​ക​ള്‍ ന​ട​ത്തി.