എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഡി​ജി​റ്റ​ല്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ന്‍റ​ര്‍ ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും
Tuesday, October 27, 2020 11:29 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ല്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ന്‍റ​ര്‍ ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​തി​നൊ​പ്പം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യും വി​വി​ധ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ള്‍, രോ​ഗ​ങ്ങ​ളും അ​വ​യു​ടെ ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ അ​ഭി​മു​ഖ​ങ്ങ​ള്‍, വി​വി​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ന്‍റ​റി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യും. ഇ​തി​നാ​യി വാ​ര്‍​ഡു​ക​ളി​ലും ഒ​പി​യി​ലു​മ​ട​ക്കം 54 ടെ​ലി​വി​ഷ​ന്‍ സെ​റ്റു​ക​ള്‍ ആ​ശു​പ​ത്രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളും ഡി​ജി​റ്റ​ല്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ന്‍റ​റി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യും. 18 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് എ​സ്എ​ടി ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി​യാ​ണ് ഡി​ജി​റ്റ​ല്‍ ബോ​ഡ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ നേ​ട്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പൊ​തു ജ​ന​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​ക്കു​ന്ന​തി​നാ​യി സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നും ബു​ധ​നാ​ഴ്ച തു​ട​ക്കം കു​റി​ക്കും. ഇ​ന്നു രാ​വി​ലെ 10ന് ​എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഓ​മ​ന മാ​ത്യു ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​റ വ​ര്‍​ഗീ​സ് ഡി​ജി​റ്റ​ല്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.