വൈ​ദ്യു​തി​ക്കാ​യി ഒ​ൻ​പ​താം​ക്ലാ​സു​കാ​രി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം: ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​ണ​ക്‌ഷൻ ന​ൽ​കി കെ​എ​സ്ഇ​ബി
Tuesday, October 27, 2020 11:29 PM IST
കാ​ട്ടാ​ക്ക​ട : വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ കി​ട്ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ഒ​ൻ​പ​താം​ക്ലാ​സു​കാ​രി മാ​ള​വി​ക​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം. വീ​ഡി​യോ ക​ണ്ട വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി ക​നി​ഞ്ഞു. ഉ​ട​ൻ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി. പൂ​വ​ച്ച​ൽ ഇ​ല​ക്ട്രി​ക് സെ​ക്‌​ഷ​നു കീ​ഴി​ൽ ക​ല്ലു​വാ​ക്കോ​ണ​ത്ത് നി​ർ​ധ​ന​യാ​യ സ്മി​ത​യും കു​ടും​ബ​വു​മാ​ണ് നാ​ളു​ക​ളാ​യി ഇ​രു​ട്ടി​ൽ ക​ഴി​ഞ്ഞ​ത്.
പ​രി​മി​ത​മാ​യ ഇ​ട​ത്തി​ൽ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യി ഇ​രി​ക്കു​ന്ന ഷെ​ഡ്ഡി​ലാ​ണ് സ്മി​ത​യും മ​ക​ൾ മാ​ള​വി​ക​യും ക​ഴി​യു​ന്ന​ത്. ഇ​തി​നാ​ൽ ത​ന്നെ വൈ​ദ്യു​തി ല​ഭി​ക്കാ​നും മ​റ്റു​മു​ള്ള രേ​ഖ​ക​ൾ ഇ​വ​ർ​ക്ക് ന​ൽ​കാ​നാ​യി​ല്ല. മാ​ള​വി​ക​യു​ടെ പ​ഠ​ന​വും ഇ​രു​ട്ടി​ലാ​യി. ഇ​തി​നി​ടെ​യാ​ണ് ക​ച്ചി​ത്തു​രു​മ്പാ​യി മ​ന്ത്രി​ക്ക് വീ​ഡി​യോ സ​ന്ദേ​ശം അ​യ​യ്ക്കാ​ൻ മാ​ള​വി​ക തീ​രു​മാ​നി​ച്ച​ത്. വി​ഷ​യം മ​ന്ത്രി എം.​എം. മ​ണി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ കു​ടു​ബ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.
ഒ​പ്പം കെ​എ​സ്ഇ​ബി വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ (സി​ഐ​ടി​യു) സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും ആ​യ​പ്പോ​ൾ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​യി. അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു ) സം​സ്ഥാ​ന​ നേ​തൃ​ത്വം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കാ​ട്ടാ​ക്ക​ട ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യ രാ​ജീ​വി​നേ​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ രാ​ജേ​ഷ് കു​മാ​റി​നേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​രു​ട്ടി​ലെ ജീ​വി​തം വെ​ളി​ച്ച​ത്തി​ലേ​ക്ക്. മാ​ള​വി​ക​യ്ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി എ​ൽ​സി​ഡി ടി​വി​യും സ​മ്മാ​ന​മാ​യി ന​ൽ​കി.