ഓ​ട്ടോ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, October 27, 2020 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: ഓ​ട്ടോ ത​ട​ഞ്ഞ് നി​ർ​ത്തി യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കു​ള​ക്കോ​ട് പ​ഴ​യ​വീ​ട്ടു​മൂ​ഴി ചി​ത്തി​ര വീ​ട്ടി​ൽ ശ്യാം​കു​മാ​ർ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് സം​ഭ​വം.
ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ര​ൻ പേ​യാ​ട് വ​ലി​യ​വി​ള സ്വ​ദേ​ശി ജ​യ​ൻ തു​പ്പി​യ​ത് ശ്യാം​കു​മാ​റി​ന്‍റെ ദേ​ഹ​ത്ത് വീ​ണു എ​ന്ന് തെ​റ്റി​ധ​രി​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി ജ​യ​നെ മ​ർ​ദി​ച്ച ശേ​ഷം ഇ​ഷ്ടി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന ശ്യാം​കു​മാ​റി​നെ എ​സ്ഐ ഡി. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.