ദീ​പി​ക ഏ​ജ​ന്‍റി​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മ​ണം
Tuesday, October 27, 2020 11:29 PM IST
വെ​ള്ള​റ​ട: ദീ​പി​ക ഏ​ജ​ന്‍റി​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. മൂ​ന്നം​ഗ സം​ഘം വീ​ട്ക​യ​റി ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​രു​ക​യ​യും ചെ​യ്ത​താ​യി പോ​ലീ​സി​ൽ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ദേ​വി​യോ​ട് കാ​ന​ത്ത്‌​കോ​ണം വീ​ട്ടി​ല്‍ മാ​സി​ല്ലാ​മ​ണി​യു​ടെ വീ​ടും വീ​ടി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ട്ട​റും ത​ക​ര്‍​ത്ത അ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍​ക​യ​റി 42,000 രൂ​പ​യും ക​വ​ർ​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ട​മ നോ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​വും ക​വ​ര്‍​ച്ച​യും. അ​ക്ര​മി​ക​ളു​ടെ കൈ​വ​ശം വാ​ളും ക​ത്തി​യും കു​റു​വ​ടി​യു​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെന്ന് പ​ളു​ക​ല്‍ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​സ​മ​യം മാ​സി​ലാ​മ​ണി​യും ഭാ​ര്യ​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു.