ആ​നാ​ട് ബ​ഡ്സ് സ്കൂ​ളി​ല്‍ എ​ട്ടു പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, October 27, 2020 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ബ​ഡ്സ് സ്കൂ​ളി​ല്‍ 29 പേ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ എ​ട്ടു പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ നാ​ലു​പേ​ര്‍ ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ളാ​ണ്. മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി 33 വ​യ​സു​കാ​ര​ന്‍ , പ​ഴ​കു​റ്റി വ​ട​ക്കും​ക​ര സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 54 വ​യ​സു​ള്ള പു​രു​ഷ​ന്‍, 54 വ​യ​സു​ള്ള സ്ത്രീ, 29 ​വ​യ​സു​ള്ള യു​വാ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ ഒ​രു പ​ന​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്കും നെ​ടു​മ​ങ്ങാ​ട് മു​ന്‍​സി​പ്പാ​ലി​റ്റി സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്കും പാ​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ന്നു. ആ​യ​ത് ത​യാ​റാ​കു​ന്ന മു​റ​യ്ക്ക് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ റാ​പ്പി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.