വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ര​ണ്ടി​ട​ത്ത് മോ​ഷ​ണം: 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും, 6,500 രൂ​പ​യും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി
Tuesday, October 27, 2020 11:30 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ല്‍ ഒ​രി​ട​ത്ത് നി​ന്നും 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റൊ​രി​ട​ത്ത് നി​ന്ന് 6,500 രൂ​പ​യും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി. വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു ​വി​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, കി​ഴ​ക്കേ റോ​ഡി​ല്‍ പൂ​രം കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ്രീം​സ് ബ്യൂ​ട്ടി സ​ലൂ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നാ​ണ് ഫോ​ണു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത്. ബ്യൂ​ട്ടി സ​ലൂ​ണി​ല്‍ നി​ന്നും 6,500 രൂ​പ​യും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ്ലാ​സ് ഡോ​ര്‍ പൊ​ട്ടി​ച്ചും, സ​ലൂ​ണി​ലെ ഷ​ട്ട​റി​ലെ പൂ​ട്ട് പൊ​ളി​ച്ചു​മാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ടോ​ര്‍​ച്ച് തെ​ളി​ച്ച് അ​ക​ത്ത് സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.