നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​തൃ​ക​യാ​ക്ക​ണം: മ​ന്ത്രി ജ​യ​രാ​ജ​ന്‍
Tuesday, October 27, 2020 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം ന​ട​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍. നെ​ടു​മ​ങ്ങാ​ടി​ന്‍ അ​ഭ​യം പ​ദ്ധ​തി, അ​തി​ജീ​വ​നം പ​രി​ശീ​ല​ന കേ​ന്ദ്രം, ജൈ​വ​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച ലാ​ഭ​വി​ഹി​തം കൈ​മാ​റ​ല്‍ എ​ന്നീ ച​ട​ങ്ങു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു പ​ല​തും ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ളി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ പൊ​തു​താ​ത്പ​ര്യം മ​ന​സി​ലാ​ക്കി അ​വ​രെ​ക്കൂ​ടി സ​ഹ​ക​രി​പ്പി​ച്ചാ​ണ് ബ്ലോ​ക്കി​ലെ പ​ദ്ധ​തി​ക​ള്‍ ഓ​രോ​ന്നും ന​ട​പ്പി​ലാ​ക്കി​യ​ത്.
കൃ​ഷി, വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം എ​ന്നീ രം​ഗ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി അ​വ വി​ജ​യി​പ്പി​ക്കാ​ന്‍ ബ്ലോ​ക്കി​നു ക​ഴി​ഞ്ഞു.
പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ള​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ 50 പേ​ര്‍​ക്ക് താ​മ​സി​ച്ചു പ​രി​ശീ​ല​നം നേ​ടാ​ന്‍ ക​ഴി​യു​ന്ന അ​തി​ജീ​വ​നം പ​രി​ശീ​ല​ന കേ​ന്ദ്രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ച അ​വാ​ര്‍​ഡ് തു​ക​യും സം​ഭാ​വ​ന​ക​ളും ചേ​ര്‍​ത്ത് നി​ര്‍​ധ​ന​രാ​യ 46 അ​ര്‍​ബു​ദ​രോ​ഗി​ക​ള്‍​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ ആ​ജീ​വ​ന​കാ​ലം ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന നെ​ടു​മ​ങ്ങാ​ടി​ന്‍ അ​ഭ​യം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന​ലെ യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. ജൈ​വ​ഗ്രാ​മം പ​ദ്ധ​തി​പ്ര​കാ​രം 2019-20ലെ ​ലാ​ഭ​വി​ഹി​ത​മാ​യ അ​ഞ്ച് ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റു​ന്ന ച​ട​ങ്ങും ന​ട​ന്നു.
ഡി.​കെ മു​ര​ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കെ.​എ​സ് ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം കെ.​എ​ന്‍. ഹ​രി​ലാ​ല്‍, ഉ​ദ്യാ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.