ജി​ല്ല​യി​ൽ 785 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 22പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ
Wednesday, October 28, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 785 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 594 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തേ​വ​രെ 8778 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ൽ അ​ഞ്ചു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ ആ​ശാ​രി (80), നെ​ട്ട​യം സ്വ​ദേ​ശി സു​കു​മാ​ര​ൻ (79), നേ​മം സ്വ​ദേ​ശി സോ​മ​ൻ (67), മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി സേ​തു​കു​ട്ടി അ​മ്മ (90), മ​ണ​ക്കാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​പി​ള്ള (90) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 582 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 22 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 2013 പേ​രെ​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​പ്പോ​ൾ 25499 പേ​ർ വീ​ടു​ക​ളി​ലും 171 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1556 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.

ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ 430 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച 14 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 57 പേ​രി​ൽ​നി​ന്നു പി​ഴയീ​ടാ​ക്കി.