ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു മു​ന്ന​ണി​ക​ൾ ; ന​വം​ബ​ർ ഒ​ന്നോ​ടെ ചി​ത്രം വ്യ​ക്ത​മാ​കും
Wednesday, October 28, 2020 11:44 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : മേ​യ​ർ സ്ഥാ​നാ​ർ​ഥി​യ​ല്ല മു​ഖ്യം കോ​ർ​പ​റേ​ഷ​നി​ൽ ഭ​ര​ണ​ത്തി​ലെ​ത്തു​ക​യെ​ന്ന​താ​ണു പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നു യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​രു​പോ​ലെ വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണം തു​ട​ങ്ങി. ഇ​ന്ന​ലെ ചാ​ല, ക​ര​മ​ന, വ​ലി​യ​ശാ​ല വാ​ർ​ഡു​ക​ളി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ പ്രാ​ദേ​ശി​ക പ്ര​മു​ഖ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു വോ​ട്ടു തേ​ടി. സി​പി​എം ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ച​ര​ണ​രം​ഗ​ത്തി​റ​ങ്ങും. ഇ​തി​നി​ടെ ഡോ: ​ടി.​എ​ൻ.​സീ​മ​യെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നു​ള്ള പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം നാ​ളെ ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റു ച​ർ​ച്ച ചെ​യ്യും.

പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു മാ​ത്രം ന​ൽ​കി​യ വാ​ർ​ഡു​ക​ളി​ലാ​ണു ഇ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ള​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ട​തു​മു​ന്ന​ണി​യി​ലെ സീ​റ്റു ച​ർ​ച്ച വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത മാ​സം മൂ​ന്നാം തീ​യ​തി​യോ​ടെ നൂ​റു വാ​ർ​ഡു​ക​ളി​ലേ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ചി​ല വാ​ർ​ഡു​ക​ളി​ൽ സീ​റ്റു​ക​ൾ വ​ച്ചു​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം-​സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​ർ​പ​റേ​ഷ​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​നാ​ണു സി​പി​എം ത​യാ​റെ​ടു​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ബു​ക്ക്‌​ലെ​റ്റ് വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. വാ​ർ​ഡു​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ വ​ഴി സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക പ്ര​ചാ​ര​ണം ന​ട​ത്താ​നും ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​ക​ൾ​ക്കു സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി.

യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യൊ​രു ചി​ത്രം ഒ​രു വാ​ർ​ഡി​ലും ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​ല​രൊ​ക്കെ ര​ഹ​സ്യ​മാ​യി പ്ര​ച​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ഉ​റ​പ്പു​കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു അ​ൽ​പ്പം പി​ൻ​വ​ലി​ഞ്ഞി​ട്ടു​ണ്ട്. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്ക​രു​തെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം വാ​ർ​ഡു​ക​ളി​ലും എ,​ഐ ഗ്രൂ​പ്പു നോ​ക്കി ത​ന്നെ​യാ​ണു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കി​യ​തി​നാ​ലാ​ണു ജ​യി​ക്കാ​മാ​യി​രു​ന്ന വാ​ർ​ഡു​ക​ൾ പോ​ലും ന​ഷ്ട​മാ​യ​തെ​ന്നു രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത മാ​സം അ​ഞ്ചി​ന​കം സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്ക​ണ​മെ​ന്നാ​ണു യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വ​വും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്. മേ​യ​ർ സ്ഥാ​നാ​ർ​ഥി​യ്ക്കാ​യി ച​ർ​ച്ച ന​ട​ത്തി സ​മ​യം ക​ള​യ​രു​തെ​ന്ന വാ​ദ​വും കോ​ണ്‍​ഗ്ര​സി​ലു​ണ്ട്.

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ബി​ജെ​പി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പൂ​ർ​ണ​മാ​യും അ​റി​ഞ്ഞ ശേ​ഷം സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണു ബി​ജെ​പി​യു​ടെ തീ​രു​മാ​നം. മേ​യ​ർ സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ എ​ടു​ത്തു​ചാ​ടി ഒ​രു പ്ര​ഖ്യാ​പ​നം വേ​ണ്ടെ​ന്ന നി​ർ​ദേ​ശ​മാ​ണു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ കൗ​ണ്‍​സി​ല​ർ​മാ​രി​ൽ നേ​താ​ക്ക​ളാ​യ ചി​ല​ർ ര​ഹ​സ്യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ പ്ര​ചാ​ര​ണം ന​ട​ത്തി​യ ഒ​രു കൗ​ണ്‍​സി​ല​റെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​സി​ച്ച​താ​യും വി​വ​ര​മു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം എ​ങ്ങ​നെ​യും പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മാ​ത്ര​മാ​ണു ഇ​പ്പോ​ൾ ബി​ജെ​പി​യ്ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഒ​രു പാ​ളി​ച്ച​യും സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും ബി​ജെ​പി നേ​തൃ​ത്വം പു​ല​ർ​ത്തു​ന്നു​ണ്ട്. ഇ​ന്നും നാ​ളെ​യു​മാ​യി പാ​ർ​ട്ടി വാ​ർ​ഡു ക​മ്മി​റ്റി​ക​ൾ കൂ​ടു​ന്നു​ണ്ട്. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണു ക​മ്മി​റ്റി കൂ​ടു​ന്ന​ത്.