ക​വ​ല​യൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് പു​തി​യ ഓ​ഡി​റ്റോ​റി​യം
Wednesday, October 28, 2020 11:44 PM IST
ആ​റ്റി​ങ്ങ​ല്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​വ​ല​യൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഓ​ഡി​റ്റോ​റി​യം സ​ഹ​ക​ര​ണ ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​മെ​ച്ച​പ്പെ​ടു​ത്തി മി​ക​ച്ച വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ല്‍​ത​ന്നെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യ വ​ള​ര്‍​ച്ച​യു​ണ്ടാ​ക്കാ​നാ​യ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ക​ഴി​ഞ്ഞ നാ​ല​ര​വ​ര്‍​ഷ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തു​താ​യി നി​ര്‍​മി​ച്ച സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം അ​ദ്ദേ​ഹം ച​ട​ങ്ങി​ല്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ബി. ​സ​ത്യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഷാ​ജ​ഹാ​ന്‍, മ​ണ​മ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി പ്ര​കാ​ശ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. എ​സ്.​ര​ഞ്ജി​നി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, വ​ര്‍​ക്ക​ല ബ്ലോ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ശോ​ഭ​ന, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. സോ​ഫി​യ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.