ആ​ർ​ആ​ർ​എ​ഫ് യൂ​ണി​റ്റ് മ​ന്ദി​ര​വും എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​ണി​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 11:46 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ലി​പ്പാ​റ വാ​ർ​ഡി​ലെ പ​ന​ങ്ങോ​ട്ടേ​ല​യി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ർ​ആ​ർ​എ​ഫ് യൂ​ണി​റ്റ് മ​ന്ദി​ര​വും എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​ണി​റ്റും ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​എ​ൻ. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ജൈ​വ -അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ചു സം​സ്ക​രി​ക്കു​ന്ന​തി​നും പു​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ആ​ധു​നി​ക രീ​തി​യി​ലാ​ണ് ആ​ർ​ആ​ർ​എ​ഫ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഡ​സ്റ്റ് റി​മൂ​വ​ർ, ബൈ​ൻ​ഡിം​ഗ് ക​ൺ​വ​യ​ർ ബെ​ൽ​റ്റ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 1.25 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് യൂ​ണി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി. ​ഹ​രി​കേ​ശ​ൻ , ആ​ർ. മ​ധു , ടി. ​ആ​ർ. സു​രേ​ഷ്, കെ. ​ഗീ​താ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ ജെ. ​കൃ​ഷ്ണ​കു​മാ​ർ, ലി​സി വി​ജ​യ​ൻ, സു​മ​യ്യ മ​നോ​ജ് , ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ, ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ പി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.