അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ട്ടി​ക​വി​ഭാ​ഗ കോ​ള​നി​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി: മ​ന്ത്രി എ.​കെ ബാ​ല​ന്‍
Thursday, October 29, 2020 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: അം​ബേ​ദ്ക​ര്‍ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക പു​രോ​ഗ​തി ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ പ​റ​ഞ്ഞു. പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച 15 അം​ബേ​ദ്ക​ര്‍ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഒ​ന്‍​പ​ത് അം​ബേ​ദ്ക​ര്‍ ഗ്രാ​മ​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം 273 കോ​ള​നി​ക​ളെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ല്‍ 52 എ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. 221 എ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​കോ​ടി രൂ​പ വ​രെ​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വി​വി​ധ കോ​ള​നി​ക​ളി​ല്‍ ന​ട​ന്ന​തെ​ന്നും എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ പു​ല്ല​ച്ച​ല്‍​കോ​ണം, പ​ള്ളി​ത്ത​റ, ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ തെ​ന്നൂ​ര്‍ ഈ​ന്ത​ന്നൂ​ര്‍ വാ​ഴ്‌​വേ​ലി, കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ നി​ല​മേ​ല്‍, വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ ഏ​രു​മ​ല, നേ​മം മ​ണ്ഡ​ല​ത്തി​ലെ ആ​ഴാ​ങ്ക​ല്‍ 44 ാം ന​ഗ​ര്‍, പൂ​ഴി​ക്കു​ന്നി​ല്‍ പ​റ​ങ്കി​മാം​വി​ള എ​ന്നി​ങ്ങ​നെ ഏ​ഴു കോ​ള​നി​ക​ളു​ടെ പ​ണി​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യ​ത്.
ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ പ​റ​ണ്ട​ക്കു​ഴി കോ​ള​നി​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​വ​ന​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, റോ​ഡ് ടാ​റിം​ഗ്, റീ​ടെ​യി​നിം​ഗ് വാ​ള്‍ നി​ര്‍​മാ​ണം, കോ​ള​നി​ക​ളി​ലേ​ക്കു​ള്ള ചെ​റു റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം, വൈ​ദ്യു​തീ​ക​ര​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്നീ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് കോ​ള​നി​ക​ളി​ല്‍ ന​ട​ത്തി​യ​ത്.
ച​ട​ങ്ങി​ല്‍ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.
പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി. ​ശ്രീ​വി​ദ്യ, സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യാ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളും ചേ​ര്‍​ന്നു.