സി​പി​എ​മ്മി​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥിപ​ട്ടി​ക​യി​ൽ ടി.​എ​ൻ. സീ​മ​യും എ.​ജി. ഒ​ലീ​ന​യും
Thursday, October 29, 2020 11:25 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : വി​വാ​ദ​ങ്ങ​ൾ കൊ​ണ്ടു നി​റ​ഞ്ഞ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തു​വി​ധേ​നെ​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണം തു​ട​ങ്ങി. മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക്കാ​യി പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഏ​താ​ണ്ടു ധാ​ര​ണ​യി​ലെ​ത്തി​യ​താ​യാ​ണു വി​വ​രം. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ. ​ടി.​എ​ൻ.​സീ​മ​യെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ത​ള്ളി​ക്ക​ള​ഞ്ഞാ​ൽ എ.​ജി.​ഒ​ലീ​ന​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​പ്പോ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജി​ൽ മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഒ​ലീ​ന സി​പി​എം അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ നേ​താ​വു കൂ​ടി​യാ​ണ്.
മേ​യ​ർ പ​ദ​വി ആ​ഗ്ര​ഹി​ച്ചു മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി വ​നി​താ നേ​താ​ക്ക​ളെ അ​നു​ന​യി​പ്പി​ച്ചു വേ​ണം എ.​ജി.​ഒ​ലീ​ന​യെ സി​പി​എം നേ​തൃ​ത്വ​ത്തി​നു മ​ത്സ​ര രം​ഗ​ത്തി​റ​ക്കാ​ൻ. ഇ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ആ​രം​ഭി​ച്ചു. കു​ന്നു​കു​ഴി, മെ​ഡി​ക്ക​ൽ​കോ​ള​ജ് വാ​ർ​ഡു​ക​ളാ​ണു ഇ​പ്പോ​ൾ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യ്ക്കു മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ക​ണ്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നോ നാ​ളെ​യോ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നാ​ണു ധാ​ര​ണ. ഇ​ന്നു ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും മേ​യ​ർ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു പ​രി​ശോ​ധി​ക്കും.
ജി​ല്ല​യി​ലെ മ​റ്റു ഘ​ട​ക​ക​ക്ഷി പാ​ർ​ട്ടി​ക​ളു​മാ​യി സി​പി​എം ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ച് ഏ​താ​ണ്ടു ധാ​ര​ണ​യാ​യി.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ൽ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി വി​ജ​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും സി​പി​എം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​യു​ന്ന​തും വി​ദ്യാ​സ​ന്പ​ന്ന​രാ​യ ചെ​റു​പ്പ​ക്കാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണു തീ​രു​മാ​നം.