789 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, October 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 789 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 880 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 8,678 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 625 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്.
വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി​നി പ​ദ്മാ​വ​തി അ​മ്മ(89), ശ്രീ​വ​രാ​ഹം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ പി​ള്ള (64), പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​നി ഗീ​ത (60), ക​രി​ക്ക​കം സ്വ​ദേ​ശി​നി മി​റീ​ന എ​ലി​സ​ബ​ത്ത് (54), ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ന്‍ (67), കാ​ഞ്ഞി​ര​മ്പാ​റ സ്വ​ദേ​ശി ബാ​ബു (63), പേ​രു​മ​ല സ്വ​ദേ​ശി ര​തീ​ഷ് (40), വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി യ​ശോ​ദ (73), വ​ര്‍​ക്ക​ല സ്വ​ദേ​ശി റ​ഷീ​ദ് (82) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 1,559 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 25,042 പേ​ര്‍ വീ​ടു​ക​ളി​ലും 171 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,979 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.
ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ൽ 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ട​ണ​ത്തി​ൽ ഒ​ന്പ​താം​ഘ​ട്ട സെ​ന്‍റി​നി​യ​ൽ സ​ർ​വ്വേ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ വാ​ർ​ഡ് അ​ഞ്ചി​ൽ ക​രി​ച്ച​യി​ൽ സ്വ​ദേ​ശി 30 കാ​ര​നും, 25 കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ നെ​യ്യാ​റ്റി​ൻ​ക​ര നിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ വാ​ർ​ഡ് ഒ​ന്നി​ൽ ആ​ലം​കോ​ട് സ്വ​ദേ​ശി 43 കാ​രി, 22 കാ​രി, 20 കാ​രി എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ർ​ഡ് 15 ൽ ​വ​ലി​യ​കു​ന്ന് സ്വ​ദേ​ശി 22 കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ർ​ഡ് 11ൽ ​പോ​ലീ​സു​കാ​ര​നാ​യ 37 കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഷ്സി​ലെ റൂം ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ർ​ഡ് 10 ൽ ​വേ​ലാം​കോ​ണം സ്വ​ദേ​ശി 25 കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ ചി​റ​യി​ൻ​കീ​ഴ് സി​എ​ഫ്എ​ൽ​ടി​സി യി​ലേ​ക്ക് മാ​റ്റി.
വാ​ർ​ഡ് 14ൽ ചി​റ്റാ​റ്റി​ൻ​ക​ര സ്വ​ദേ​ശി 32 കാ​ര​ൻ, വാ​ർ​ഡ് 23ൽ ​രാ​മ​ച്ചം​വി​ള ക​ണ്ണ​ങ്ക​ര​ക്കോ​ണം സ്വ​ദേ​ശി 28 കാ​ര​ൻ, വാ​ർ​ഡ് 27ൽ കു​ഴി​മു​ക്ക് സ്വ​ദേ​ശി 31 കാ​ര​നും, മുപ്പതുകാ​രി​, വാ​ർ​ഡ്26ൽ ​ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് സ​മീ​പം 45 , 36 വയസുകാർ എന്നിവർക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് ആ​ശ്വാ​സം പ​ക​രു​ന്നു.
എ​ന്നാ​ൽ ഈ ​ആ​ഴ്ച​യി​ൽ ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. ഇ​ത് ഗു​രു​ത​ര​മാ​യി കാ​ണ​ണം. പ​ല രോ​ഗി​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​വാ​റി​ല്ല എ​ന്ന​തും ഏ​റെ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. പ്രാ​യ​മാ​യ​വ​രും മ​റ്റ് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രും കു​ട്ടി​ക​ളും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട ഘ​ട്ട​മാ​ണി​തെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ലൈ​ബ്ര​റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി.​എ​സ്.​മ​ഞ്ചു, എ.​അ​ഭി​ന​ന്ദ്, ഡോ. ​അ​ൻ​സി, ജെ​പി​എ​ച്ച്എ​ൻ ജെ​യ്മി, ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ ദീ​പ, ര​ശ്മി, സു​ല​ത, ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.